LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജി.എസ്.ടി: നഷ്ടപരിഹാരം പൂർണമായും ലഭിയ്ക്കണമെന്ന് കേരളം

ജി.എസ്.ടി നഷ്ടപരിഹാരം പൂർണമായി കിട്ടിയേ തീരുവെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് വായ്പയെടുക്കാനുള്ള ചുമതല സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡുമൂലം ഉണ്ടായ വരുമാന നഷ്ടവും ജിഎസ്ടി നടപ്പിലായതുമൂലമുള്ള വരുമാന നഷ്ടവും രണ്ടായിക്കണ്ട് ഇതിൽ ജിഎസ്ടി നടപ്പിലാക്കിയതുകൊണ്ടുള്ള വരുമാന നഷ്ടത്തെ നികത്താൻ കേന്ദ്രം കടമെടുത്തു തരുമെന്നാണ് പറയുന്നത്. കോവിഡുമൂലമുണ്ടായ വരുമാന നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ എഫ്.ആർ.ബി.എം പരിധി അരശതമാനം ഉയർത്തി നൽകുമെന്നും കേന്ദ്രം പറയുന്നു. അതല്ലങ്കിൽ രണ്ടാമത്തെ നിർദേശം, മുഴുവൻ തുകയും സംസ്ഥാന സർക്കാർ വായ്പയെടുക്കണമെന്നാണ്. ഇക്കാര്യങ്ങളിൽ രണ്ടുനിർദേശങ്ങളും സംസ്ഥാനത്തിന് സ്വീകാര്യമല്ല എന്ന് കേരളം അറിയിക്കുമെന്ന് ധനമന്ത്രിയും വ്യക്തമാക്കി. 

വായ്പ എടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെമേൽ അടിച്ചേൽപ്പിക്കരുത്. സംസ്ഥാനങ്ങൾക്ക് എടുക്കുന്ന വായ്പയ്ക്ക് കേന്ദ്രസർക്കാരിനേക്കാൾ ഒന്നര മുതൽ രണ്ടുശതമാനം പലിശ നൽകേണ്ടിവരും. അതുപോലെ തന്നെ കേന്ദ്രസർക്കാർ വായ്പാപരിധി എത്ര ശതമാനം ഉയർത്തുമെന്നത് അനിശ്ചിതമാണ്. നഷ്ടപരിഹാരത്തിന് എടുക്കുന്ന വായ്പ പൂർണ്ണമായും ഉൾക്കൊള്ളാൻവിധം വായ്പാ പരിധി ഉയർത്തിയില്ലെങ്കിൽ അത്രയും സാധാരണഗതിയിലുള്ള വായ്പയിൽ നിന്നും വെട്ടിക്കുറയ്ക്കപ്പെടും.

ജിഎസ്ടി കോമ്പൻസേഷൻ തുകയെ കോവിഡുമൂലമുള്ളത്, സാധാരണഗതിയിലുള്ളത് എന്നിങ്ങനെയുള്ള വേർതിരിവ് നിയമപരമല്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ധനമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാന ധനമന്ത്രിമാരോടും തിങ്കളാഴ്ച ആശയവിനിമയം നടത്തി ഇക്കാര്യത്തിൽ പൊതു സമീപനം രൂപീകരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

Contact the author

Business Desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 3 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 3 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 3 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 3 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 3 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More