LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിഎജി റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറി

പൊലീസ് സേനയിൽ നിന്ന് വെടിയുണ്ടകളും തോക്കും കാണാതായെന്ന സിഎജി റിപ്പോർട്ട് തള്ളി  ആഭ്യന്തര സെക്രട്ടറി. വെടിയുണ്ടകളും തോക്കും കാണാതായിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പലതും വസ്തുതാ വിരുദ്ധമാണെന്നും ആഭ്യന്തര സെക്രട്ടറി  റിപ്പോര്‍ട്ടില്‍ പറയുന്നു.തോക്കുകള്‍ നഷ്ടപ്പെട്ടില്ലെന്നും ഇത് കണക്കെടുപ്പില്‍ വ്യക്തമായതാണെന്നും റിപ്പോർട്ടിലുണ്ട്. വെടിയുണ്ടകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു .

സിസിടിവി ഉള്‍പ്പെടെ ഉള്ള ഉപകരണങ്ങള്‍ വാങ്ങിയത് ചട്ടങ്ങള്‍ പാലിച്ചാണ് കെല്‍ട്രോണ്‍ മുഖേനയാണ് കരാര്‍ നല്‍കിയതെന്നും ആഭ്യന്തര വകുപ്പിന് ഇതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി

നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് സമിതിക്ക് വിശദീകരണം നൽകുന്നതിന് മുന്നോടിയായാണ് ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന പ്രതിപക്ഷാവശ്യം തള്ളിയാണ് ആഭ്യന്തര വകുപ്പിനെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

Contact the author

web desk