LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു. ഈ മാസം ആദ്യം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ രാഷ്ട്രപതിക്ക് ഇടയ്ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി ആര്‍മി ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു.

രാജ്യത്തിന്റെ 13-ാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി 2012 മുതല്‍ 2017 വരെയാണ് രാഷ്ട്രപതിയായി പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ പ്രധാന നേതാക്കളില്‍ ഒരാളായ പ്രണബ് മുഖര്‍ജി ഇന്ദിര, നരസിംഹ റാവു, മന്‍മോഹന്‍ മന്ത്രിസഭകളില്‍ കാബിനറ്റ് മന്ത്രിയായിരുന്നു. സുപ്രധാന വകുപ്പുകളായ ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 

2019 ല്‍ രാജ്യം പരമോന്നത ബഹുമതിയായ 'ഭാരത് രത്ന' നല്‍കി ആദരിച്ചു. 1969 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രണബ് കുമാര്‍ മുഖര്‍ജി 1973 ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ വ്യവസായ സഹമന്ത്രിയായിരുന്നു. അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധിക്കൊപ്പം ഉറച്ചു നിന്നു. അടിയന്തരാവസ്ഥക്ക് ശേഷം 1980 ല്‍ മടങ്ങിയെത്തിയ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ 2 വര്‍ഷത്തോളം ധനകാര്യ മന്ത്രിയായി.

പശ്ചിമ ബംഗാളില്‍ നിന്ന് ഉയര്‍ന്നുവന്ന കോണ്‍ഗ്രസ്സിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ്‌ പ്രണബ് മുഖര്‍ജി. കോണ്ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കാമദ കിങ്കര്‍ മുഖര്‍ജിയുടെ മകനാണ്. 1935 ല്‍ ബീര്‍ഭും ജില്ലയിലാണ് ജനനം. അഭിഭാഷകനും പത്രപ്രവര്‍ത്തകനുമായിരുന്നു പ്രണബ് മുഖര്‍ജി. ഹിസ്റ്ററിയിലും പോളിറ്റിക്സിലും ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവും നേടിയ  പ്രണബ് ബംഗാളി പത്രമായ 'ദേശേ ഡാക്' ല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുന്‍ പ്രതിരോധ മന്ത്രി വി.കെ കൃഷ്ണ മേനോന്‍റെ തെരഞ്ഞെടുപ്പ് ഏജന്‍റായി 1969 പ്രവര്‍ത്തിച്ചിട്ടുള്ള പ്രണബ് മുഖര്‍ജിയിലെ രാഷ്ട്രീയ പ്രവര്‍ത്തകനെ കണ്ടെത്തുന്നത് ഇന്ദിരാഗാന്ധിയാണ്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനകാന്‍ പെട്ടെന്ന് സാധിച്ച പ്രണബിന് ദേശീയ രാഷ്ട്രീയത്തില്‍ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞു. രാജീവ് ഗാന്ധിയുടെ മരണശേഷം കോണ്‍ഗ്രസ്സിനെ നയിക്കുന്നതില്‍ സോണിയ ഗാന്ധിക്ക് മാര്‍ഗ്ഗദര്‍ശിയായി പ്രവര്‍ത്തിച്ചതും പ്രണബ് കുമാര്‍ മുഖര്‍ജിയായിരുന്നു. അഭിജിത്ത് മുഖര്‍ജി, ഇന്ദ്രജിത്ത് ശര്മിഷ്ട എന്നിവരാണ് മക്കള്‍. ഭാര്യ പരേതയായ സുവര.


Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More