LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിപിഎം പ്രവര്‍ത്തകരുടെ കൊലപാതകം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വെഞാറമ്മൂട്ടില്‍ സിപിഎം പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടു നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായി. പോലിസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആറുപേരില്‍ അജിത്‌, സതി,നജീബ്, ശജിത് എന്നിവരെ പോലിസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിന് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്താശ ചെയ്തിട്ടുണ്ട് അന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. പ്രധാന പ്രതികള്‍ സനല്‍, സജീവ്‌ എന്നിവരാണ്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇവരാണ് കൃത്യം നേരിട്ട് നടത്തിയത് എന്നാണു വിവരം.

കൃത്യം നടത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഉണ്ണി, അന്‍സാര്‍ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. രാഷ്ട്രീയ വ്യക്തി വൈരാഗ്യം തന്നെയാണ് കൊലപാതകത്തിനു കാരണം എന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവം ആസൂത്രണം ചെയ്ത കൂടുതല്‍ പേരെകുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി സമീപ റൂറല്‍ ജില്ലാ പോലിസ് സ്റ്റെഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മിഥിലാജ് ഡിവൈഎഫ് ഐ യൂനിറ്റ് സെക്രട്ടറിയും ഹഖ് മുഹമ്മദ്‌ സിപിഎം ബ്രാഞ്ച് അംഗവുമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കലാശക്കൊട്ടുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ എത്തിയത് എന്നാണു പോലിസ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കൊലപതകത്തെ തുടര്‍ന്ന് അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് യു ഡി എഫ് ഇന്ന് വെമ്പായത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കയാണ്.

Contact the author

Web Desk