LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോസ് കെ മാണി കേരള കോൺ​ഗ്രസ് ചെയർമാനായി പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് പിജെ ജോസഫ്

ജോസ് കെ മാണി കേരള കോൺ​ഗ്രസ് ചെയർമാനായി പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് പിജെ ജോസഫ്. താൻ പാർട്ടി ചെയർമാനാണെന്ന് ജോസ് പറയുന്നത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോസിനെ ചെയർമാനായി തെരെഞ്ഞടുത്തത് നിയമവിരുദ്ധമാണെന്ന് കോടതി വിധികളുണ്ട്. ഈ വിധികളൊന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പരി​ഗണിച്ചില്ല. ഇരുവിഭാ​ഗവും അം​ഗീകരിച്ച സംസ്ഥാന കമ്മിറ്റി അം​ഗങ്ങളുടെ പട്ടിക നിലനിൽക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്ന് ചിലരെ അടർത്തിയെടുത്താണ് തെരെഞ്ഞടുപ്പ് കമ്മീഷനിൽ നിന്ന് അം​ഗീകാരം നേടിയെടുത്തത്. അം​ഗങ്ങളുടെ പട്ടിക പരിശോധിച്ചില്ല.  കമ്മീഷൻ അം​ഗത്തിന്റെ വിയോ​ജനം അതാണ് സൂചിപ്പിക്കുന്നത്. ഡൽഹി കോടതിയിൽ റിട്ട് ഹർജി നൽകുമെന്നും അവസാന വിജയം തങ്ങളുടേതാകുമെന്നും പി ജെ ജോസഫ് അഭിപ്രായപ്പെട്ടു. 

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി നേരത്തെ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. നിലവിൽ സ്വതന്ത്ര നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി അം​ഗീകരിച്ച് രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ പാർട്ടിയിലേക്ക് തിരിച്ചുവന്നില്ലെങ്കിൽ അയോ​ഗ്യരാക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. കേരള കോൺ​ഗ്രസ് എന്ന പാർട്ടി ഒന്നു മാത്രമെയുള്ളവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞു. രണ്ടില ചിഹ്നവും പാർട്ടിക്ക് ലഭിച്ച സാഹചര്യത്തിൽ എല്ലാവരും കുംടബത്തിൽ തന്നെയാണ് ഉണ്ടാവേണ്ടത്. ചിലർ തെറ്റിദ്ധരിച്ച് മറുപക്ഷത്തുണ്ട്. ആരോടും പാർട്ടിക്ക് ശത്രുതയില്ല. തിരിച്ചുവരുന്നവർക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണ്. 

നിയമസഭയിൽ റോഷി അ​ഗസ്റ്റിനാണ് പാർട്ടി വിപ്പ്. റോഷിയുടെ വിപ്പ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കും. ചിഹ്നം ലഭിച്ചതിലൂടെ കെ എം മാണിയുടെ ആത്മാവ് സന്തോഷിക്കും. തനിക്കും പിതാവിനും എതിരെ വലിയ തോതിലുള്ള വ്യക്തിഹത്യയാണ് നടന്നത്. ആർക്കെതിരെയും പരാതിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി അം​ഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More