LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലൈംഗിക വിദ്യാഭ്യാസം സ്‌കൂൾതലം മുതൽ നൽകണമെന്ന് വനിതാ കമീഷൻ

ലൈംഗിക വിദ്യാഭ്യാസവും  ബോധവൽക്കരണവും സ്‌കൂൾതലം മുതൽ നൽകണമെന്ന് വനിതാ കമീഷൻ. അപകടം പതിയിരിക്കുന്ന ചുറ്റുപാടിനെക്കുറിച്ച്‌ കുട്ടികൾക്ക്‌ മനസ്സിലാക്കുന്നതിനായി ലൈം​ഗിക വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് കമ്മീഷൻ അം​ഗം ഇ.എം രാധ പറഞ്ഞു.   "കുട്ടികൾക്കെതിരെയുള്ള നിരവധി അതിക്രമങ്ങളാണ് ബോധവൽക്കരണങ്ങളിലൂടെ പുറത്തുവന്നത്, പോക്‌സോ കേസ്‌ വർധിച്ചുവരുന്നു"- വനിതാ കമ്മീഷൻ അം​ഗം പറഞ്ഞു. 

കണ്ണൂരിൽ വനിതാ കമ്മീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു ഇ.എം രാധ. വിവാഹസമയത്തുള്ള സ്വർണവും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും തിരിച്ചു കിട്ടിയില്ലെന്ന പരാതികളും കൂടിവരികയാണ്. ഉന്നത വിദ്യാഭ്യാസമുള്ള പെൺകുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഭർതൃവീട്ടുകാർ നശിപ്പിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  സ്വർണവും സർട്ടിഫിക്കറ്റുകളും ലോക്കറുകളിലാക്കി പെൺകുട്ടികൾ തന്നെ സൂക്ഷിക്കണമെന്നും ഇ എം രാധ നിർദേശിച്ചു. വിവാഹം കഴിഞ്ഞ് 14 ദിവസത്തിനുശേഷം ബഹ്‌റൈനിലേക്ക് പോയി തിരികെയെത്താതിരുന്ന  യുവാവിനെ എംബസി മുഖാന്തിരം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടി വനിതാ കമീഷൻ സ്വീകരിച്ചു.

Contact the author

web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More