LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കംപ്യുട്ടര്‍, ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സ് കോഴ്സുകളില്‍ എസ് സി/എസ് ടി വിഭാഗക്കാര്‍ക്ക് പരിശീലനം

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കൾക്കായി തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. തികച്ചും സൗജന്യമായി നടത്തുന്ന കോഴ്‌സുകൾ ഈ മാസം തിരുവനന്തപുരത്ത് ആരംഭിക്കും.

കമ്പ്യൂട്ടർ ഒ ലെവൽ സോഫ്റ്റ്‌വെയർ കോഴ്‌സിൽ 18 നും 30നും ഇടയിൽ പ്രായമുളള 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായതും കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാത്തതുമായവർക്ക് ചേരാം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് കോഴ്‌സിലേക്ക് 18നും 30നും ഇടയിൽ പ്രായമുളള 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായതോ അല്ലെങ്കിൽ പത്താം ക്ലാസ്സും ഐ.ടി.ഐ (ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സ് കമ്പ്യൂട്ടർ/ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംങ്) യും പാസ്സായതും വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാത്തവതുമായവർക്ക് ചേരാം.

പ്രതിമാസം 1000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദമായ ബയോഡേറ്റയും എസ്.എസ്.എൽ.സി, പ്ലസ് ടു/ഐ.ടി.ഐ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്‌മെന്റ് കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ദി സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി, മ്യൂസിക് കോളേജിന് പുറക്‌വശം, തൈക്കാട്, തിരുവനന്തപുരം-14 എ

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More