LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുട്ടനാട് യുഡിഎഫിന് കീറാമുട്ടി; സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസഫ്

കു‍ട്ടനാട് ഉപതെരഞ്ഞെടുപ്പിൽ കേരളകോൺ​ഗ്രസ് ജെ മത്സരിക്കുമെന്ന് പിജെ ജോസഫ്. സീറ്റിൽ കേരള കോൺ​ഗ്രസ് മത്സരിപ്പിക്കണമെന്ന് നേരത്തെ തന്നെ ധാരണയായതാണെന്നും ജോസഫ് പറഞ്ഞു. കേരള കോൺ​ഗ്രസ് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സീറ്റ് കോൺ​ഗ്രസ് ഏറ്റെടുക്കുമെന്ന് സൂചന നിലനിൽക്കെയാണ് പിജെ ജോസഫ് നിലപാട് വ്യക്തമാക്കിയത്. കുട്ടനാട് സീറ്റിൽ ഡിസിസി പ്രസിഡന്റ് എം ലിജു, ജോസഫ് വാഴക്കൻ എന്നിവർക്കായാണ് കോൺ​ഗ്രസിൽ ചരട് വലി നടക്കുന്നത്. ഐ ​ഗ്രൂപ്പ്കാരനായ ജോസഫ് വാഴക്കാനായി രമേശ ചെന്നിത്തല അടക്കമുള്ള നേതാക്കളാണ് രം​ഗത്തുള്ളത്.  കേരള കോൺ​ഗ്രസിലെ തർക്കം മുതലെടുത്താണ് സീറ്റ് കോൺ​ഗ്രസ് ഏറ്റെടുക്കാൻ ശ്രമം നടക്കുന്നത്. രണ്ടില ചിഹ്ന തർക്കത്തിൽ ജയിച്ച ജോസ് കെ മാണി വിഭാ​ഗത്തോട് നിലവിൽ യു ഡി എഫ് നേതാക്കൾ കാണിക്കുന്ന മൃദുസമീപനത്തിൽ അസ്വസ്ഥനാണ് പിജെ ജോസഫ്.

അതേ സമയം തോമസ് കെ ചാണ്ടിയുടെ സഹോദൻ തോമസ് കെ തോമസ് സ്ഥാനാർത്ഥി ആയേക്കും. സ്ഥാനാർത്ഥിത്വം നേരത്തെ തീരുമാനിച്ചതാണെന്നും താൻ മത്സരിക്കുന്നതിൽ സിപിഎമ്മിന് എതിർപ്പില്ലെന്നും തോമസ് അഭിപ്രായപ്പെട്ടു. എൻസിപി നേതാവ് ടിപി പീതാംബരൻ മാസ്റ്ററുമായി തോമസ് കൂടിക്കാഴ്ച നടത്തി. എൻസിപിയിൽ മറ്റ് എതിർപ്പുകൾ ഇല്ലെങ്കിൽ തോമസ് കെ തോമസ് തന്നെ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. 



Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More