LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കഫീൽ ഖാൻ രാഷ്ട്രീയത്തിലേക്ക്

യോ​ഗി ആതിഥ്യനാഥ് സർക്കാറിന്റെ നിരന്തര വേട്ടയാടലിന് വിധേയനായ ഡോക്ടർ കഫീൽ ഖാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയേക്കും. കോൺ​ഗ്രസിൽ ചേർന്ന് പ്രവർത്തിക്കാനാണ് കഫീൽ ഖാൻ ഒരുങ്ങുന്നത്. ബുദ്ധിമുട്ടേറിയ കാലത്ത് എഐസിസി ജനറൽ സെക്രട്ടറിയാണ് തന്നെ പിന്തുണച്ചതെന്ന് കഫീൽഖാൻ പറഞ്ഞിരുന്നു.  പൗരത്വനിയമഭേദ​ഗതിക്കെതിരെ പ്രസം​ഗിച്ചതിന് യോ​ഗി സർക്കാർ കഫീൽ ഖാനെ ദേശീയ സുരക്ഷ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസമാണ് കഫീൽ ഖാൻ ജയിൽ മോചിതനായത്. ജയിൽ മോചിതനായ ശേഷം ജയ്പൂരിലാണ്  അദ്ദേഹം താമസിക്കുന്നത്.

കഫീൽ ഖാൻ കോൺ​ഗ്രസിലെത്തുന്നതിൽ നേതൃത്വവും പച്ചക്കൊടി കാണിച്ചിട്ടുണ്ട്. രണ്ട് വർഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് കോൺ​ഗ്രസ് ആലോചിക്കുന്നത്. നിരന്തരം രാഷ്ട്രീയ വേട്ടയാടലിന് വിധേനാകുന്ന കഫീൽ ഖാന് കോൺ​ഗ്രസ് പ്രവേശനം ഏറെ ആശ്വസമാകും. രാഷ്ട്രീയ പിന്തുണയില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന തിരിച്ചറിവും കഫീൽ ഖാനെ പുതിയ നീക്കത്തിന് കാരണമായിട്ടുണ്ട്.

ഖോരക്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ ലഭിക്കാതെ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ കുറ്റക്കാരനാണെന്ന് ആരോപിച്ചാണ് ആദ്യം കഫീൽ ഖാനെ യുപി സർക്കാർ അറസ്റ്റ് ചെയ്തത്. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ കഫീൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. തുടർന്നാണ് പൗരത്വ വിരുദ്ധ നിയമത്തിനെതിരെ പ്രസം​ഗിച്ചെന്ന് ആരോപിച്ച് കഫീലിനെ ജയിലിൽ അടച്ചത്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More