LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌: 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; കേരളത്തിലിന്ന് 2655 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

കേരളത്തിലിന്ന് 2655 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. 2433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കാസര്‍ഗോഡ് 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 186 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 170 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 169 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 148 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 131 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 119 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 100 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 31 പേര്‍ക്കും, വയനാട് ജില്ലയില്‍ 20 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.  

ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 220 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,120 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകളാണ് പരിശോധിച്ചത്. 

ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ കണിയമ്പറ്റ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 6), സുല്‍ത്താന്‍ ബത്തേരി (10, 18, 29, 30, 31, 33), ആലപ്പുഴ ജില്ലയിലെ ചേപ്പാട് (14), തൃശൂര്‍ ജില്ലയിലെ പുതൂര്‍ (സബ് വാര്‍ഡ് 8), പുന്നയൂര്‍ (12), അളഗപ്പനഗര്‍ (സബ് വാര്‍ഡ് 8), കൊല്ലം ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 8, 13, 14), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 6), അയവന (9), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (2), പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (15), കുലുക്കല്ലൂര്‍ (10), വണ്ടാഴി (4), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

Contact the author

Web Desk