LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അനുപമയുടെ പുതിയ തമിഴ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അനുപമ പരമേശ്വരൻ നായികയാവുന്ന പുതിയ തമിഴ് ചിത്രമായ തള്ളി പോഗാതെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആർ കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ അനുപമ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചിത്രത്തിലെ നായകനായ യുവനടൻ അഥർവ മുരളിക്കൊപ്പമുള്ള  ചിത്രമാണ് പോസ്റ്ററിലുള്ളത്.

ജയംകൊണ്ടാൻ, കണ്ടേൻ കാതലൈ, സെട്ടയ്, ബൂമറാങ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആർ കണ്ണൻ. പ്രണയകഥയാണ്  തള്ളി പോഗാതെ പറയുന്നതെന്നും ചിത്രത്തിന്റെ ട്രെയ്‌ലർ, ഓഡിയോ റിലീസ് തിയ്യതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും സംവിധായകൻ പറഞ്ഞു.

അൽഫോൻസ് ചിത്രം സംവിധാനം ചെയ്ത 'പ്രേമ'ത്തിലൂടെ അരങ്ങേറ്റം കുറിച്ച അനുപമ പരമേശ്വരൻ ജോമോന്‍റെ സുവിശേഷമാണ് അവസാനം അഭിനയിച്ച മലയാള ചിത്രം.   അനുപമ നായികയാകുന്ന ഷംസു സൈബയുടെ  'മണിയറയിലെ അശോകൻ' ഉടൻ പുറത്തിറങ്ങും.

Contact the author

Entertainment desk

Recent Posts

Web Desk 2 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More