LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസ

മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ ആശംസകളുമായ മുഖ്യമന്ത്രി പിണറായി വിജയൻ.  കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമാണ് മമ്മൂട്ടിക്കുള്ളതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഫേസ് ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം-

മലയാള സിനിമയിലെ ഉജ്ജ്വല പ്രതിഭ മമ്മൂട്ടിക്ക്  ജന്മദിനാശംസകൾ. അദ്ദേഹത്തെ നേരിട്ട് വിളിച്ച് ആശംസ അറിയിച്ചു. കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമാണ് മമ്മൂട്ടിക്കുള്ളത്. സിനിമാ മേഖലയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും നൽകിയ സംഭാവനകളും രാജ്യം കണ്ട എക്കാലത്തേയും മികച്ച കലകാരൻമാരുടെ നിരയിൽ അദ്ദേഹത്തിൻ്റെ സ്ഥാനമുറപ്പിക്കുന്നു. കേരളത്തിൻ്റെ ദൃശ്യമാധ്യമ രംഗത്തും നേതൃപരമായ സംഭാവനകൾ അദ്ദേഹത്തിൻ്റേതായുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങളിലേയ്ക്ക് തൻ്റെ കലാ ജീവിതത്തെ നയിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. ഹാർദ്ദമായ ജന്മദിനാശംസകൾ.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More