LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

72 മണിക്കൂറിനുള്ളില്‍ 3,190 മരണം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 2,60,405 പേര്‍ക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. തൊട്ടു മുന്‍പുള്ള നാലുദിവസങ്ങളിലായി 87,298,- 78,169,- 63,326,- 77,819 എന്നിങ്ങനെയായിരുന്നു പ്രതിദിന നിരക്കുകള്‍. രാജ്യത്ത് കഴിഞ്ഞ ആഴ്ച്ചയില്‍ അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇടയ്ക്ക് അല്പം കുറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വീണ്ടും മുകളിലെത്തിയിരിക്കുകയാണ്. പ്രതിദിന നിരക്ക് ക്രമാനുഗതമായാണ് വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് പ്രതിദിന രോഗീനിരക്ക് ഒരുലക്ഷത്തിലെത്താനുള്ള സാധ്യതയാണുള്ളത്. 

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 41,13,811ലെത്തി. 31,80,865 രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്‌-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്. കൊവിഡ്‌ വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം മൂന്നാമാതായാണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിനെക്കാള്‍ വെറും പതിനായിരം രോഗികളുടെ കുറവ് മാത്രമാണ് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കുള്ളത്. പ്രതിദിന രോഗീ വര്‍ദ്ധന ബ്രസീലിനെക്കാള്‍ കൂടുതലായതുകൊണ്ട് നാളെ ലോക പട്ടികയില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തുമെന്നാണ് വിലയിരുത്തല്‍.

72 മണിക്കൂറിനുള്ളില്‍ 3,190 മരണം

രാജ്യത്ത് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 3,190  പേര്ക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 1026,- 975,- 956 എന്നിങ്ങനെ ആയിരുന്നു പ്രതിദിന നിരക്ക്. ഇത് ആയിരത്തിലും അതിനു മുകളിലും എത്തിച്ചേരാനുള്ള പ്രവണതയാണ് കഴിഞ്ഞ ദിവസങ്ങളിലെ നിരക്കുകള്‍ കാണിക്കുന്നത്.

കഴിഞ്ഞ നാല് ദിവസങ്ങളിലെ കണക്കുപ്രകാരം രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ്‌ മരണം 1000 ആണെന്ന് പറയാം. ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്തെ കൊവിഡ്‌ മരണം 70,679 ആയി. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More