LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വർണക്കടത്ത് കേസ്: ബിനീഷ് കൊടിയേരിയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം സ്വർണകടത്ത് കേസിൽ ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ ലോക്കറിലും ബാങ്കിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച സ്വപ്നയുടെ വെളിപ്പെടുത്തലുകളാണു ബിനീഷ‌ിന്റെ മൊഴി രേഖപ്പെടുത്താൻ ഇഡിയെ പ്രേരിപ്പിച്ചത്.

സ്വപ്‌ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസാ സ്റ്റാംബിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.

2018 ലാണ് യുഎഎഫ് എക്സ് സൊല്യൂഷൻസൺസ് എന്ന കമ്പനി തുടങ്ങുന്നത്. ബിനീഷിന് പങ്കാളിത്തമുള്ള ഈ കമ്പനി വഴി കമ്മിഷൻ ലഭിച്ചതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

Contact the author

News Desk