LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജലീലിനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും; രാജി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം

നയതന്ത്ര ബാ​ഗിൽ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ജലീലിൽ നിന്ന് പ്രാഥമിക വിവര ശേഖരണം മാത്രമാണ് നടന്നതെന്നാണ് സൂചന. മത​ഗ്രന്ഥകളുടെ മറവിൽ സ്വർണം കടത്തിയോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. 

അതേസമയം ജലീലിന്റെ രാജിക്കായി പ്രതിപക്ഷ പാർട്ടികൾ സമ്മർദ്ദം ശക്തമാക്കും. ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് ബിജെപി ഇന്ന് കരിദിനം ആചരിക്കും. ഇന്നലെ രാത്രി കോൺ​ഗ്രസിന്റെയും ബിജെപിയുടെയും പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി.

ഇഡി ചോദ്യം ചെയ്തതിന്റെ പേരിൽ ജലീൽ രാജിവെക്കേണ്ടെന്ന് സിപിഎം വ്യക്തമാക്കി. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മാത്രം രാജിവെച്ചാൽ മതിയെന്നാണ് പാർട്ടിയുടെ നിലപാട്. ഇന്ന് ചേരുന്ന സിപിഎം പൊളിറ്റ്ബ്യൂറോയും വിഷയം ചർച്ച ചെയ്യും. രാജി വേണ്ടെന്നാണ് ഭൂരിപ​ക്ഷം പിബി അം​ഗങ്ങളുടെയും നിലപാട്.

ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ. ഇന്നലെയാണ് ചോദ്യം ചെയതത്. രാവിലെ മുതൽ ഉച്ചവരെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്തത് എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥർ സ്ഥരീകരിച്ചു.  ജലീൽ സ്വകാര്യ വാഹനത്തിലാണ്  രാവിലെ 9 ന് എറണാകുളത്തെ എൻഫോഴ്സ്മെന്റ് ഓഫീസലെത്തിയത്. ജലീലും യുഎഇ കോൺസുലേറ്റും തമ്മിലെ ബന്ധവും സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇഡി മന്ത്രിയിൽ നിന്ന് ചോദിച്ചറിഞ്ഞത്. നയതന്ത്ര ബാ​ഗിൽ ഖുറാൻ എത്തിയത് സംബന്ധിച്ചും മന്ത്രിയിൽ നിന്ന് വിശദീകരണം തേടി. യുഎഇ കോൺസുലേറ്റിൽ നിന്ന് പ്രോട്ടോക്കോൾ ലംഘിച്ച് ഉപഹാരങ്ങൾ സ്വീകരിച്ചതിനെ കുറിച്ചും ഇഡി വിശദാംശങ്ങൾ തേടി. 


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More