LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആലുവയിൽ എ-ഐ ​ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

ആലുവ മുപ്പത്തടത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. പുനസംഘടനയെ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിലും അക്രമത്തിലും കലശിച്ചത്. ബ്ലോക്ക് മണ്ഡലം കമ്മിറ്റികൾ പുനസംഘടിപ്പിച്ചതിൽ തഴഞ്ഞെന്ന് ആരോപിച്ച് ഐ ​ഗ്രൂപ്പ് പ്രതിഷേധിച്ചു. 

മണ്ഡലം ഭാരവാഹികൾ ചുമതല ഏൽക്കുന്ന ചടങ്ങിനിടെയായിരുന്നു ഐ ​ഗ്രൂപ്പ് പ്രതിഷേധം. ഇതിനെതിരെ എ വിഭാ​ഗം രം​ഗത്തെത്തി. തുടർന്ന് ചേരി തിരിഞ്ഞ് ഇരുവിഭാ​ഗവും ഏറ്റുമുട്ടി. അക്രം വ്യാപിച്ചതോടെ ഐഎൻടിയുസി ഓഫീസിലെ കസേരകൾ പ്രവർത്തകർ അടിച്ചു തകർത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം അക്രമം സംബന്ധിച്ച് ജില്ലാ നേതൃത്വം പ്രതികരിച്ചില്ല.

Contact the author

Web Desk