LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'പറയാനുള്ളതെല്ലാം ഫേസ്ബുക്കില്‍ പറഞ്ഞോളാം': മന്ത്രി ജലീല്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കാന്‍ മന്ത്രി ജലീല്‍ വിസമ്തിച്ചു. പറയാനുള്ളതെല്ലാം ഫേസ്ബുക്കില്‍ പറഞ്ഞോളാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ തവനൂരിലെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തയാറാക്കിയ പച്ചക്കറി തോട്ടം സന്ദര്‍ശിക്കവെയാണ് മാധ്യമങ്ങള്‍ മന്ത്രിയുടെ പ്രതികരണം തേടിയത്.


കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് അദ്ദേഹം രാവിലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല എന്നായിരുന്നു പ്രതികരണം.

അതേസമയം, നയതന്ത്ര ബാ​ഗിൽ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. വരും ദിവസങ്ങളില്‍ ഇ ഡിയും കസ്റ്റംസും അദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് വാര്‍ത്തകള്‍.

Contact the author

News Desk

Recent Posts

Web Desk 3 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More