കെപിസിസി തുടർ ഭാരവാഹി പട്ടികയ്ക്ക് എ ഐ സി സി അംഗീകാരം നൽകി. അധികമായി 10 ജനറല്‍ സെക്രട്ടറിമാര്‍, 96 സെക്രട്ടറിമാര്‍, 175 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ജംബോ പട്ടികയാണ് എ.ഐ.സി.സി പ്രസിദ്ധീകരിച്ചത്. കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് മുതല്‍ ജംബോ കമ്മിറ്റി വേണ്ടെന്ന മുല്ലപ്പള്ളിയുടെ ആവശ്യം തള്ളിയാണ് പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.
പി കെ ജയലക്ഷ്മിയും വി എസ് ജോയിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. വീടാക്രമണ സംഭവത്തെത്തുടർന്ന് വിവാദത്തിലായ ലീനയെ സെക്രട്ടറിമാരുടെ പട്ടികയിൽ നിന്നൊഴിവാക്കി. ലീനയെ നേരത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിയിരുന്നു. കെ വി തോമസിന് ഭാരവാഹി പട്ടികയിൽ സ്ഥാനം നൽകിയിട്ടില്ല.
നേരത്തെ, 115 സെക്രട്ടറിമാരടങ്ങിയ ജംബോ പട്ടിക ഹൈകമാന്‍ഡ് തള്ളിയിരുന്നു. ഭാരവാഹികളുടെ എണ്ണം കൂടിയതിന് പുറമേ വനിതാ, ദലിത് പ്രാതിനിധ്യങ്ങള്‍ പാലിക്കാത്തതും വിമര്‍ശത്തിന് ഇടയാക്കി. വനിതാ, ദലിത് പ്രാതിനിധ്യങ്ങള്‍ കൂടി ഉറപ്പാക്കിയാണ് എണ്ണം കുറച്ചുള്ള പുതിയ പട്ടിക ഹൈകമാന്‍ഡിന് സമര്‍പ്പിച്ചത്.