അടുത്ത വർഷം ആദ്യത്തോടെ കൊവിഡ് വാക്സിൻ വിപണയിൽ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. വാക്സിന്റെ ആദ്യ ഡോസ് താൻ സ്വീകരിക്കുമെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു. അതേസമയം വാക്സിൻ എന്ന് പുറത്തിറക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ലന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യിൽ നിരവധി പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.
അടുത്ത വർഷം ആദ്യം പരീക്ഷണങ്ങൾ ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണം പൂർത്തിയായാൽ വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ ഉത്പാദിപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെടും. എന്നാൽ വാക്സിന്റെ വിജയത്തെ കുറിച്ച് ഈ ഘട്ടത്തിൽ പ്രതികരിക്കാനാവില്ല. വാക്സിൻ വിജയിച്ചാൽ വില നോക്കാതെ ആവശ്യക്കാർക്ക് ലഭ്യമാക്കും. മുൻഗണന ക്രമം അനുസരിച്ചായിരിക്കും ഇവയുടെ വിതരണ മെന്നും ഹർഷ വർദ്ധൻ പറഞ്ഞു.
ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനകയും സംയുക്തമായി നടത്തുന്ന വാക്സിൻ പരീക്ഷണം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. വാക്സിൻ പരീക്ഷച്ച വ്യക്തയിൽ അജ്ഞാത രോഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് വാസ്കിൻ പരീക്ഷണം താൽകാലികമായി നിർത്തിവെച്ചിരുന്നു.