LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മയക്കുമരുന്നിനെതിരായ പോരാട്ടം സ്വന്തം സംസ്ഥാനത്തു നിന്നും തുടങ്ങൂ; കങ്കണയോട് ഊര്‍മിള

കങ്കണ റനൗറ്റിനെതിരെ ആഞ്ഞടിച്ച് നടി ഊർമിള ഊര്‍മിള മതോന്ദ്കര്‍. മുംബൈയെക്കുറിച്ചും ബോളിവുഡിലെ മയക്കുമരുന്ന് ഭീഷണികളെക്കുറിച്ചും കങ്കണ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് മതോന്ദ്കര്‍ പ്രതികരിച്ചത്. 

മയക്കുമരുന്നിനെതിരായ പോരാട്ടം സ്വന്തം സംസ്ഥാനമായ ഹിമാചൽ‌പ്രദേശിൽ‌ നിന്നും ആരംഭിക്കാൻ കങ്കണയോട് നടി ആവശ്യപ്പെട്ടു. രാജ്യം മുഴുവൻ മയക്കുമരുന്നിന്റെ ഭീഷണി അഭിമുഖീകരിക്കുകയാണെന്നും മയക്കുമരുന്നിന്റെ പ്രഭവകേന്ദ്രം ഹിമാചലാണെന്നും മതോന്ദ്കര്‍ പറഞ്ഞു. ഇത് കങ്കണക്ക് അറിയാമെങ്കിൽ മയക്കുമരുന്നിനെതിരായ പോരാട്ടം അവർ സ്വന്തം സംസ്ഥാനത്തു നിന്നാണ് ആരംഭിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.  മുംബൈക്കെതിരായ ഒരു പരാമർശവും തനിക്ക് സഹിക്കാനാകില്ലെന്നും അത്തരം അഭിപ്രായങ്ങൾ പറയുന്നവർ നഗരത്തെ മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങളെയും അപമാനിക്കുകയാണെന്നാണ് മതോന്ദ്കര്‍ തുറന്നടിച്ചത്. 


നടിയും ആർ‌എസ് എംപിയുമായ ജയാ ബച്ചനെതിരായ കങ്കണയുടെ പ്രസ്താവനയോടും ഊർമിള പ്രതികരിച്ചു. സംസ്കാരമുള്ള വീട്ടില്‍ ജനിച്ചവരാരും ജയ ബച്ചനെ പോലെയുള്ളവരോട് ഇത്തരത്തില്‍ സംസാരിക്കില്ലെന്നാണ് നടി പറഞ്ഞത്. എന്നാൽ, കങ്കണയുടെ പാലി ഹിൽസിലെ  ഓഫീസ് ബിഎംസി പൊളിച്ചുനീക്കിയ നടപടിയോട് യോജിക്കുന്നില്ലെന്നും അവർ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More