LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെൽട്രോൺ ഇനി വെന്റിലേറ്ററകളും നിര്‍മ്മിക്കും

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) മെഡിക്കൽ രംഗത്തിന് ആവശ്യമായ വെന്റിലേറ്റർ നിർമ്മാണം തുടങ്ങുന്നു. സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാർ കെൽട്രോണും ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷന് (ഡി ആർ ഡി ഒ) കീഴിലെ മെഡിക്കൽ  സൊസൈറ്റി ഫോർ ബയോമെഡിക്കൽ ടെക്നോളജി (എസ് ബി എം ടി) യും ഒപ്പുവെച്ചു. ഒരു വർഷത്തിനകം വെന്റിലേറ്റർ വിപണിയിൽ ഇറക്കാനാകും.

വെന്റിലേറ്ററിന്റെ രൂപകൽപ്പന, എംബഡഡ്ഡ് സിസ്റ്റം ഡിസൈൻ, മെക്കാനിക്കൽ മൊഡ്യൂൾ നിർമ്മാണം, സോഫ്റ്റ്‌വെയർ കോഡിങ് എന്നിവ കെൽട്രോൺ നടത്തും. ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കി സർട്ടിഫിക്കേഷനുകൾ നേടിയെടുത്ത ശേഷം വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണം തുടങ്ങും. തിരുവനന്തപുരം കരകുളത്തെ കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലെക്സിലെ സ്ട്രാറ്റജിക് ഇലക്ട്രോണിക്സ് ഗ്രൂപ്പിനാണ് പദ്ധതിയുടെ ചുമതല.

നിലവിൽ അൾട്രാവയലറ്റ് ബാഗേജ് അണുനശീകരണ സംവിധാനം,  മൾട്ടി പ്രോബ് തെർമ്മൽ സ്‌കാനർ, ഹാൻഡ് ഹെൽഡ് തെർമ്മൽ പ്രോബ്, പേപ്പർ ഡിസിൻഫെക്ടർ എന്നിവ കെൽട്രോൺ അരൂർ യൂണിറ്റിൽ നിർമ്മിക്കുന്നുണ്ട്. പത്തു വർഷത്തേക്ക് സൗജന്യമായി സാങ്കേതികവിദ്യ ഉപയോഗിക്കാനാകും. അതിനു ശേഷം ചെറിയ ശതമാനം റോയൽറ്റി ഫീസായി കെൽട്രോൺ എസ് ബി എം ടിയ്ക്ക്  നൽകണം.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ, മെഡിക്കൽ ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ വ്യവസായ മന്ത്രി ഇ പി ജയരാജൻ പൊതുമേഖലാ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് സാങ്കേതികവിദ്യ ലഭ്യമാക്കാൻ വി എസ് എസ് സി, ഡി ആർ ഡി ഒ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി കെൽട്രോൺ ബന്ധപ്പെട്ടു.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More