കൊവിഡ് രോഗമുള്ള അതിഥി തൊഴിലാളികള്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ജോലി ചെയ്യിക്കാമെന്ന് കേരള സര്‍ക്കാര്‍ ഉത്തരവ്. ഇവരെ മറ്റു തൊഴിലാളികളുമായി സമ്പര്‍ക്കത്തില്‍ വരാത്ത വേര്‍തിരിച്ച സ്ഥലങ്ങളില്‍ മുന്‍കരുതലുകളോടെ ജോലിക്ക് നിയോഗിക്കാനാണ് ഉത്തരവില്‍ പറയുന്നത്.
ഇവര്‍ക്കുള്ള താമസസൗകര്യവും ഭക്ഷണവുമെല്ലാം കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ക്കുള്ള മാര്‍ഗരേഖ പ്രകാരമാവണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. അതിഥി തൊഴിലാളികള്‍ക്ക് മാത്രം ബാധകമായ ഉത്തരവാണിത്.
രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയാല്‍ ദിശ നമ്പരുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തിലുണ്ട്. സര്‍ക്കാരിന്റെത് വിചിത്രമായ നിര്‍ദേശമാണെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ പ്രതികരിച്ചു.