LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തിരുപ്പതിയിൽ കാണിക്കയായി 50 കോടിയുടെ നിരോധിച്ച നോട്ടുകൾ

ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച പണത്തിൽ നിരോധിത നോട്ടുകളും. നിരോധിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളാണ് കാണിക്ക വഞ്ചിയിൽ നിന്ന് ലഭിച്ചത്. ഏകദേശം 50 കോടി രൂപയുടെ മൂല്യം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.നിരോധിച്ച് 4 വർഷം കഴിഞ്ഞിട്ടും നോട്ടുകൾ ലഭിക്കുന്നത് ക്ഷേത്രത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.  ഇവ ബാങ്കിൽ നിക്ഷേപിക്കാൻ അനുവദിക്കണമെന്ന് ക്ഷേത്രം അധികൃതർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  എന്നാൽ ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. നിരോധിക്കുന്നതിന് മുമ്പ് കൈവശം ഉണ്ടായിരുന്ന നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ അനുവദിക്കണമെന്ന ആവശ്യവും കേന്ദ്ര സർക്കാർ അം​ഗീകരിച്ചിരുന്നില്ല.

2016 നവംബർ എട്ടിനാണ് കേന്ദ്ര സർക്കാർ 500,1000 കറൻസികൾ നിരോധിച്ചത്. സാമ്പത്തിക വ്യവസ്ഥയിലെ കള്ളപ്പണം കണ്ടെത്തുന്നതിനായിരുന്നു നോട്ടുകൾ നിരോധിച്ചത്. എന്നാൽ ഈ നടപടി വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിരോധിച്ച നോട്ടുകൾ കൈവശം വെക്കുന്നതോ, ക്രയവിക്രയം നടത്തുന്നതോ കുറ്റകരമാണ്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More