LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌: പോസ്റ്റല്‍ വോട്ടിനും വോട്ടിംഗ് സമയം നീട്ടാനും ഓര്‍ഡിനന്‍സ് കൊണ്ടുവരും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്‌ രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരള മുനിസിപ്പാലിറ്റി ആക്ടിലും കേരള പഞ്ചായത്ത് രാജ് ആക്ടിലും ഭേദഗതി വരുത്തിയാല്‍ മാത്രമേ ഇത് സാധ്യമാകൂ. ഇത്തരത്തില്‍ തദ്ദേശ സ്വയഭരണ നിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

നിലവില്‍ വോട്ടിംഗ് സമയം രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് 5 മണി വരെയാണ്. സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്ന നിര്‍ദിഷ്ട ഭേദഗതി അനുസരിച്ച്  രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് ആറുമണി വരെ നീട്ടാനാണ് ആലോചന. ഇതിനായാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. 

സ്വന്തം ജില്ലയിലല്ലാതെ ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, തെരഞ്ഞെടുപ്പ് പ്രകൃയില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിലവില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൌകര്യമുള്ളത്. എന്നാല്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ്‌ -19 രോഗം ബാധിച്ചവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കും.

Contact the author

Web Desk