ഭൂമിയിലെ ഒരു ശക്തിക്കും ഇന്ത്യന്‍ സൈന്യത്തെ പട്രോളിംഗില്‍ നിന്ന് തടയാന്‍ കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലഡാക്കിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില് ഇന്ത്യയും ചൈനയുമായുള്ള സംഘര്‍ഷത്തെക്കുറിച്ച് പാര്‍ലമെന്റില്‍ വച്ചാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
സൈനിക പോസ്റ്റുകളില്‍ പട്രോളിംഗ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടിയായി 'അതാണ് ചൈനയുമായുള്ള ഞങ്ങളുടെ പോരാട്ടത്തിന് കാരണമായതെന്ന്' അദ്ദേഹം മറുപടി പറഞ്ഞു.
തര്‍ക്ക പ്രദേശമായ കിഴക്കന്‍ ലഡാക്കിലെ സൈന്യത്തിന്റെ പട്രോളിങ്ങ് രീതിയില്‍ മാറ്റമുണ്ടാവില്ലെന്നും രാജ്നാഥ് സിംഗ് പ്രതിപക്ഷത്തിന് ഉറപ്പു നല്കി. പരമ്പരാഗത സൈനിക പോസ്റ്റുകളില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തിന് പിന് വാങ്ങേണ്ടി വന്നതായുള്ള മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.