ഇന്ത്യയുടെ സാമ്പത്തിക നില കൂടുതല്‍ വഷളാകുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ കൊവിഡ് കേസുകള്‍ 50 ലക്ഷത്തിലധികം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇതിനകം റെക്കോര്‍ഡ് തകര്‍ച്ചയിലാണെന്ന് സാമ്പത്തിക വിദഗ്ധരും ഏഷ്യന്‍ വികസന ബാങ്ക് പോലുള്ള ആഗോള സ്ഥാപനങ്ങളും സൂചിപ്പിക്കുന്നു.
അടുത്ത സാമ്പത്തിക വര്‍ഷത്തിന് മുമ്പ് രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്പാദനത്തില് 14.8 ശതമാനം കുറവ് വരുമെന്ന് ഗോള്‍ഡ്മാന്‍ സാച്ചസ് ഗ്രൂപ്പ് കണക്കാക്കി. അതേസമയം ജിഡിപി യില്‍ 9% കുറവ് വരുമെന്ന് എഡിബിയും, 10.2 % കുറവ് വരുമെന്ന് ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന് ആന്റ് ഡവലപ്മെന്റും വ്യക്തമാക്കി.
കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് രാജ്യത്തെ വാണിജ്യ രംഗത്തെ താറുമാറക്കുകയാണ്. ലോക്ഡൗണിനു ശേഷം രാജ്യം സമ്പദ് വ്യവസ്ഥയെ സാവധാനം തിരികെ പിടിക്കുമ്പോഴാണ്, വരും മാസങ്ങളില്‍ ജിഡിപിയില്‍ വന്‍ തകര്‍ച്ച ഉണ്ടാകുമെന്ന വിദഗ്ദരുടെ അഭിപ്രായം.