ബംഗലുരു: കര്‍ണാടക സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുഭൂമിയുടെ വിസ്തീര്‍ണ്ണം ഒരു വര്‍ഷത്തിനിടെ 1.98 ലക്ഷം ഏക്കര്‍ ചുരുങ്ങിയതായി കര്‍ണ്ണാടക സര്‍ക്കാര്‍ വെളിപ്പെടുത്തി. സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണ ചുമതലയുള്ള കര്‍ണാടക പബ്ലിക് ലാന്‍ഡ്‌സ് കോര്‍പ്പറേഷന്‍ പരസ്യപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഇവിടുത്തെ സര്‍ക്കാര്‍ ഭൂമിയുടെ വ്യാപ്തി ഈ വര്‍ഷം മാര്‍ച്ച് വരെ 61.88 ലക്ഷം ഏക്കറാണ് എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കില്‍ അത് 63.86 ലക്ഷം ഏക്കര്‍ ആയിരുന്നു.
സംഭവം പൊതു ഭൂമി സംരക്ഷിക്കാനുള്ള ഗവണ്‍മെന്റ് ശ്രമങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെതുടര്‍ന്ന് എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും, റീജിയണല്‍ കമ്മീഷണര്‍മാര്‍ക്കും, ജില്ലാ ചുമതലയുള്ള സെക്രട്ടറിമാര്‍ക്കും പ്രതിമാസ അവലോകനങ്ങള്‍ നടത്താന്‍ കത്തയച്ചിട്ടുണ്ടെന്നും, ഇത് ചെയ്തുകഴിഞ്ഞാല്‍, കണക്കുകള്‍ വ്യക്തമാകുമെന്നും കര്‍ണാടക പബ്ലിക് ലാന്‍ഡ്‌സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മൊഹ്സിന്‍ വ്യക്തമാക്കി.