LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാർഷിക ബില്ല്: സംസ്ഥാനങ്ങളുടെ യോജിച്ചുള്ള പ്രതിഷേധമുണ്ടാകും - മന്ത്രി സുനില്‍കുമാര്‍

തിരുവനന്തപുരം: സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയാണ് കേന്ദ്രസർക്കാർ കാര്‍ഷിക നിയമഭേദഗതി വരുത്തുന്നതെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ബില്ലിനെ എതിർക്കുന്ന സംസ്ഥാനങ്ങളുമായി യോജിച്ച് പ്രതിഷേധിക്കുമെന്നും സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൃഷി കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാന സർക്കാരുകളോട് ആലോചിച്ചും വിശ്വാസത്തിലെടുത്തും സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിച്ചുമല്ലാതെ ഏകപക്ഷീയമായി നയങ്ങളും തീരുമാനങ്ങളും എടുക്കാൻ കഴിയില്ല. കൃഷി, അനുബന്ധ ഗവേഷണം എന്നിവ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്നവയാണ്. കർഷകർക്ക് സൗജന്യമായി ലഭിക്കുന്ന ഇത്തരം സാധ്യതകൾ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇല്ലാതാകും.

കൃഷി, സാങ്കേതികവിദ്യ എന്നിവ സംസ്ഥാനസർക്കാരിന്റെ അനുമതി ഇല്ലാതെ ബഹുരാഷ്ട്ര കമ്പനികൾ തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് ബില്ലുകളും ജനദ്രോഹവും കാർഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവയ്ക്കുന്നതാണെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. പ്രാഥമിക ഉല്പാദന വിപണന മേഖലകളിൽ ലോകത്തിലെ ഏത് കമ്പനികൾക്കും കടന്നുവരാനുതകുന്നതാണ് നിയമഭേദഗതിയെന്നും മന്ത്രി പറഞ്ഞു.

ബില്ലുകൾ പ്രാബല്യമാകുന്നതോടെ മിനിമം താങ്ങുവിലതന്നെ ഇല്ലാതാകും എന്ന ആശങ്ക കർഷകർക്കിടയിലുണ്ട്. നിയമങ്ങൾ നടപ്പിലാകുമ്പോൾ സംസ്ഥാനത്ത് വിവിധ കാർഷിക മേഖലകളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ പഠിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സഹകരണ പ്രസ്ഥാനങ്ങളുടെ ശാക്തീകരണത്തിലൂടെ സംസ്ഥാനത്തെ കർഷകരെ രക്ഷിക്കാനുള്ള ബദൽനയം രൂപീകരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. പ്രാഥമിക സഹകരണ സംഘങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കൃഷി, വ്യവസായ വകുപ്പ് എന്നിവയുമായി സംയോജിച്ച് വിത്ത് മുതൽ വിപണിവരെയുള്ള മേഖലകളിൽ ശക്തമായ പ്രതിരോധം തീർക്കാനുള്ള നയം കേരളത്തിൽ രൂപീകരിക്കുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More