LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളെന്ന് കങ്കണ

കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളെന്ന് നടി കങ്കണ റനൗട്ട്. കർഷക ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിനെ പിൻപറ്റിയാണ്  കങ്കണ വിവാദ പരാമർശം നടത്തിയത്.

പ്രിയപ്പെട്ട മോദി ജി ഉറങ്ങുവരെ ഉണർത്താൻ കഴിയും, ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടാൽ അവരെ മനസിലാക്കി കൊടുക്കാൻ കഴിയും. എന്നാൽ അഭിനയിക്കുന്നവരെ ഒന്നും ചെയ്യാൻ കഴിയില്ല. പൗരത്വ ബില്ലിലൂടെ ഒരാൾക്കും പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. അതേ തീവ്രവാദികളാണ് ഇപ്പോഴും ഇവിടെ രക്തപ്പുഴ ഒഴുക്കുന്നത്- കങ്കണ ട്വീറ്റ് ചെയ്തു.

 'ഇത് കാർഷിക മേഖലയുടെ സമ്പൂർണ പരിവർത്തനത്തിനും കോടിക്കണക്കിന് കർഷകരെ ശാക്തീകരിക്കുന്നതിനും സഹായിക്കും' എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയതത്. 'മിനിമം സപ്പോർട്ട് പ്രൈസ് സമ്പ്രദായം മുമ്പത്തെപ്പോലെ തുടരുമെന്ന് ഓരോ കർഷകനും ഞാൻ ഉറപ്പ് നൽകുന്നു. എന്നാല്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ചിലരുണ്ട്. അവരെ തിരിച്ചറിയണം' - രാജ്യസഭയിൽ ബിൽ പാസാക്കിയതിനെതിരെ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതോടെയാണ് പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.

 വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഒത്താശ ചെയ്യുന്ന കാര്‍ഷിക ബില്ലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുകയാണ്. ഈ പശ്ചാത്തലത്തില്‍ ബില്‍ സെലക്റ്റു കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ ആവശ്യം. ബില്ലിനെതിരെ ബിജെപിയുടെ കര്‍ഷക മോര്ച്ചയടക്കം രംഗത്ത് വന്നിട്ടുണ്ട്. 


Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More