ലഡാക്കിലെ ലൈന്‍ ഓഫ് കണ്ട്രോള് മേഖലയില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും, നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുമായി ഇന്ത്യ, ചൈന സൈനിക മേധാവികള്‍ ഇന്ന് ചര്‍ച്ച നടത്തും. സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ മോസ്കോയില്‍ വച്ച് ഒപ്പിട്ട് കരാറിലാണ് ചര്‍ച്ച നടക്കുന്നത്.
രാവിലെ ആരംഭിക്കുന്ന ചര്‍ച്ച അര്‍ദ്ധരാത്രി വരെ നീണ്ടു നില്ക്കും. മെയ് തുടക്കം മുതല്‍ ഇരു രാജ്യങ്ങളിലേയും കോര്‍പ്സ് കമാന്ഡര്ന്മാര് തമ്മില്‍ നടത്തുന്ന ആറാമത്തെ ചര്‍ച്ചയാണിത്. ചൈനീസ് ഭാഗമായ ചുഷുലിനടുത്തുള്ള അതിര്‍ത്തി മീറ്റിംഗ് പോയിന്റായ മോള്‍ഡോയില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്.
എക്സ്ഐവി കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കരസേനയുടെ ടീമില്‍ ലഫ്റ്റനന്റ് ജനറല്‍ പി ജി കെ മേനോന്, വിദേശകാര്യ മന്ത്രാലയത്തിലെ (എംഎഎ) ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇതാദ്യമായാണ് എംഎഎയുടെ ഒരു ഉദ്യോഗസ്ഥന് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ചര്‍ച്ചയുടെ ഭാഗമാകുന്നത്.