ഡല്‍ഹി: കര്‍ഷക ബില്‍ ചര്‍ച്ചയില്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് സസ്പെന്റു ചെയ്ത എട്ട് എംപിമാരുടെ സസ്പന്ഷന് പിന്‍വലിയ്ക്കണമെങ്കില്‍ അവര്‍ മാപ്പ് പറയണമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമുല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സംഭവത്തില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരണവുമായി രംഗത്തെത്തിയത്.
വിദേശത്തുനിന്ന് വന്ന രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ സന്ദേശത്തെ തുടര്‍ന്നാണ് എംപിമാര്‍ രാജ്യസഭയില്‍ മോശമായി പെരുമാറിയതെന്നും ഇത് തെറ്റായ പെരുമാറ്റമാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. രാജ്യസഭയില്‍ തങ്ങള്‍ക്കുള്ള വ്യക്തമായ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷക ബില്‍ പാസ്സാക്കിയതെന്നും മന്ത്രി പറഞ്ഞു.