LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാന്‍ നാസ

2024 ല്‍ ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയക്കാനുളള പദ്ധതിയുമായി നാസ. 28 ബില്യണ്‍ ഡോളറാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുക്കുന്നത്. അതില്‍ 16 ബില്യണ്‍ ഡോളര്‍ ലൂണാര്‍ ലാന്‍ഡിംഗ് മൊഡ്യൂളിനായിട്ടുള്ളതാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍ഗണന നല്‍കിയ പദ്ധതിയാണിത്. ഇതിനായുളള 28 ബില്യണ്‍ ഡോളര്‍ 2021-25 ബജറ്റില്‍ ആയിരിക്കും അനുവദിക്കുക.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നാസയുടെ പ്രവര്‍ത്തങ്ങളെ ബാധിക്കാരുണ്ടെന്നും, ആദ്യ ഗഡുവായ 3.2 ബില്യണ്‍ ഡോളര്‍, ഈ വര്‍ഷം ഡിംസബറിന് മുമ്പ് കോണ്‍ഗ്രസ് അംഗീകരിച്ചാല്‍, 2024 ല്‍ ലൂണാര്‍ ലാന്‍ഡിംഗിനായി അയക്കുമെന്നും ദൗത്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ ബ്രീഫിംഗില്‍ നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രിഡെന്‍സ്റ്റൈന്‍ പറഞ്ഞു. 

രണ്ടുപേരെയാണ് അയ്ക്കുന്നത്. ഇതില്‍ ഒരാള്‍ സ്ത്രീ ആയിരിക്കും. ഇവരെ ചന്ദ്രനിലേക്ക് കൊണ്ടുപോകുന്ന പേടകം നിര്‍മ്മിക്കാന്‍ മൂന്ന് വ്യത്യസ്ത  കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍, നോര്‍ട്രോപ്പ് ഗ്രുമാന്‍, ഡ്രെപ്പര്‍ എന്നിവരുമായി ചേര്‍ന്ന് ആമസോണ്‍ സിഇഒ ജെഫ് ബെസോസ് സ്ഥാപിച്ച ബ്ലൂ ഒറിജിന്‍ ആണ് ആദ്യത്തേത്. മറ്റ് രണ്ട് പ്രോജക്ടുകള്‍ എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും ഡൈനറ്റിക്‌സ് കമ്പനിയുടെതുമാണ്. 


Contact the author

Web Desk

Recent Posts

Web Desk 3 years ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 3 years ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More
Web Desk 3 years ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

More
More
Science Desk 3 years ago
Science

ഇന്ന് ബ്ലഡ് മൂണ്‍; ഇന്ത്യയില്‍ എപ്പോള്‍, എങ്ങനെ കാണാം?

More
More