LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും: വ്ളാഡിമിര്‍ പുടിന്‍

ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ  കൊവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് സ്പുട്‌നിക്-വി വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രസിഡന്റ് വാഗ്ദാനം ചെയ്തത്.

എന്നാല്‍ വാക്‌സിന്‍ വ്യാപകമായ ഉപയോഗത്തിന് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ചില ശാസ്ത്രജ്ഞരുടെ അഭിപ്രായം. സ്പുടിനിക്-വി സംബന്ധിച്ച ആദ്യകാല പഠന ഫലങ്ങള്‍ മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുളളത്.

തന്റെ  വാഗ്ദാനം  ജനകീയ ആവശ്യ പ്രകാരമാണെന്നും പുടിന്‍ പറഞ്ഞു.റഷ്യന്‍ പ്രസിഡന്റിന്റെ ഉദാര സംഭവനക്ക് യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് നന്ദി അറിയിച്ചു.

റഷ്യന്‍ വാക്‌സിന്‍ സുരക്ഷിതമാണെന്ന് ഡവലപ്പര്‍മാര്‍ അഭിപ്രയാപ്പെട്ടതായും, പഠനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരീക്ഷിച്ച 40 പേരില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ആന്റിബോഡി പ്രതികരണം നടത്തുമെന്നും ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Contact the author

Web Desk