കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് റദ്ദാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളില്‍ ഇടപെടാനും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരോട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.
അവിനാഷ് താക്കൂറി എന്നയാളാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആവശ്യമുന്നയിച്ചിരുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ് നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
എന്നാല്‍ കൊവിഡ് പ്രതിസന്ധി തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള നിയമപരമായ കാരണം അല്ല. എന്തു ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്കാവില്ലെന്നും എല്ലാ സാഹചര്യങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.