കോഴിക്കോട് ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു. ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തില്‍ മല്‍സ്യബന്ധന തുറമുഖങ്ങള്‍, മാര്‍ക്കറ്റുകള്‍, തിരക്കുളള ടൗണുകള്‍ എന്നിവിടങ്ങളില്‍ ഓരേ സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം കുറയ്ക്കും.ദ്രുത കര്‍മ്മ സേനയ്ക്കായിരിക്കും ഇതിന്റെ ചുമതല. ഇത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടെസ്റ്റുകളുടെ എണ്ണവും കൂട്ടും. രോഗലക്ഷണമില്ലാത്തവര്‍ക്ക് വേണ്ടി കൂടുതല്‍ എഫ്എല്‍ടിസികള്‍ തുടങ്ങും.
വീട്ടില്‍ സൗകര്യങ്ങളില്ലാത്തവരെയാണ് ഇവിടെ പ്രവേശിപ്പിക്കുകയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലായിരുന്നു. ഇന്നലെ മാത്രം 883 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.