LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വത്ത് കൈമാറ്റം ചെയ്യരുത്; ബിനീഷ് കോടിയേരിക്കെതിരെ ഇ ഡി നടപടി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. സ്വത്ത് വിവരങ്ങള്‍ നല്‍കാനും, അനുമതിയില്ലാതെ സ്വത്ത് കൈമാറ്റം ചെയ്യരുത് എന്നുമാണ് നോട്ടീസിലുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് നോട്ടീസ്.

സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച്  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരികയായിരുന്നു. ബിനീഷിന്റെ ആസ്തികള്‍ കൈമാറ്റം ചെയ്യരുതെന്ന് രജിസ്ട്രേഷന്‍ വകുപ്പിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ബങ്കുകള്‍ക്കും ഇഡി കത്ത് നല്‍കിയെന്നാണ് വിവരം. ബിനീഷന്റെ സ്വത്തുവക്കകള്‍ സംബന്ധിച്ച പൂര്‍ണവിവരം ശേഖരിക്കാനും ഇഡി നടപടിയാരംഭിച്ചിട്ടുണ്ട്.

ഈ മാസം ഒന്‍പതിന് ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ആസ്തി വിവരം ലഭിച്ച ശേഷം ബിനീഷിനെതിരെ കൂടുതല്‍ നടപടികളുണ്ടാവും എന്നും ഇഡി വ്യക്തമാക്കുന്നുണ്ട്. 



Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More