LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ അനുഭവിക്കുന്നു; മന്‍മോഹന്‍സിങിന് പിറന്നാള്‍ ആശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന് പിറന്നാള്‍ ആശംസകളുമായ് എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന് നിങ്ങളെപോലെ കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ അഭാവം അനുഭവപ്പെടുന്നു എന്നാണ് രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിംഗിനുളള പിറന്നാള്‍ ആശംസയില്‍ പറഞ്ഞത്.

'മന്‍മോഹന്‍ സിങ് ഇല്ലാത്ത വര്‍ഷങ്ങളില്‍ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത, മര്യാദ, ആത്മസമര്‍പ്പണം എല്ലാം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്, ഇനി വരാനിരിക്കുന്ന വര്‍ഷങ്ങള്‍ മനോഹരമാകട്ടെ, ഒരു നല്ല ജന്മദിനം ആശംസിക്കുന്നു' എന്നായിരുന്നു രാഹുലിന്റെ ആശംസ. 

88ാം പിറന്നാള്‍ ആഘോഷിക്കുന്ന മന്‍മോഹന്‍സിങിന് രാഹുലിന് പുറമേ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, ശശി തരൂര്‍, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ് തുടങ്ങി സാമൂഹ്യ രാഷ്ട്രിയ മേഖലയിലെ പ്രമുഖര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നു. രണ്ട് യുഎപിഎ സര്‍ക്കാരുകളെ നയിച്ച മന്‍മോഹന്‍സിങ് നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More