സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ 30 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്ന് രാജസ്ഥാന് ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ. ജയ്പൂര്‍, ജോധ്പൂര്‍, കോട്ട, അജ്മീര്‍, ബികാനിര്‍ എന്നീ ജില്ലാ ആസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളോടാണ് മന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്.
'സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് രോഗികളെ മാനദണ്ഡം പാലിച്ച് പ്രത്യേകം വാര്‍ഡില്‍ ചികിത്സിക്കണം. ജയ്പൂര്‍, ജോധ്പൂര്‍, കോട്ട, അജ്മീര്‍, ബികാനിര്‍ ജില്ലാ ആസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ കിടക്കകളുടെ 30 ശതമാനം കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പോരാട്ടത്തില്‍ സര്‍ക്കാരിന്റെയും സ്വകാര്യ ആശുപത്രികളുടേയും പങ്കിനെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രി പ്രകീര്‍ത്തിച്ചു. എന്നാല്‍ ചില സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സെപ്റ്റംബര്‍ മൂന്നിന് പുറത്തിറക്കിയ ഉത്തരവിലെ നിരക്ക് അനുസരിച്ചായിരിക്കണം കൊവിഡ് ബാധിതര്‍ക്ക് ചികിത്സ നല്‍കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.