കേരളത്തിന് പിന്നാലെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. പഞ്ചാബ്, രാജസ്ഥാന്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത് രാഷ്ട്രപതി ബില്ലുകളില്‍ ഒപ്പുവച്ച ശേഷമായിരിക്കും ഹര്‍ജികള്‍ നല്‍കുക.
എന്നാല്‍ ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം ദേശീയ തലത്തില്‍ തുടരുകയാണ്. പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയിന്‍ ഗതാഗതത്തെ പോലും കര്‍ഷക സമരം ബാധിച്ചു. പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞുള്ള പ്രതിഷേധങ്ങളും തുടരും. സെപ്തംബര്‍ 28ന് കോണ്‍ഗ്രസ് രാജ്ഭവന് മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 2ന് കര്‍ഷകരക്ഷാദിനമായി ആചരിക്കാനും തീരുമാനിച്ചു. കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം തൊഴില്‍ കോഡ് പാസാക്കിയതിനെതിരെയും പ്രതിപക്ഷം ഏതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവ കഴിഞ്ഞസ ഞായറാഴ്ച്ച ആയിരുന്നു രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.