LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വാക്‌സിൻ എന്ന് ലഭിക്കുമെന്ന് അറിയില്ല, ലോക്ഡൗൺ സാമ്പത്തിക സ്ഥിതി തകിടം മറിച്ചു- നിര്‍മല സീതാരാമന്‍

രാജ്യത്തിന്റെ സാമ്പത്തിക മേഖല വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൊവിഡ് എന്ന് അവസാനിക്കുമെന്നോ വാക്‌സിൻ എന്ന് ലഭിക്കുമെന്നോ അറിയാത്ത സാഹചര്യമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് ഭീതിയിൽ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ഡൗൺ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിച്ചതായും അവര്‍ സമ്മതിച്ചു.

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ശതമാനമായാണ് ഇടിഞ്ഞത്. കൊവിഡ് സാമ്പത്തിക പ്രവർത്തനങ്ങളെ, പ്രത്യേകിച്ച് സേവന മേഖലയെ പ്രതികൂലമായി ബാധിച്ചതാണ് ഇതിന് കാരണമെന്നും നിർമല സീതാരാമൻ പറയുന്നു. 55 ശതമാനത്തോളം ജിഡിപി ഇടിയാന്‍ ഇത് കാരണമായി. വാക്‌സിൻ എന്ന് ലഭിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അതിനാൽ ജനങ്ങൾ സാമൂഹിക അകലം,  മാസ്ക് ധരിക്കൽ, ഇടയ്ക്കിടെ കൈകഴുകൽ എന്നിവ  ശീലമാക്കണമെന്നും ധനമന്ത്രി മുന്നറിയിപ്പ് നൽകി. 

പൊതുവെ രാജ്യത്ത് രോഗികളുടെ എണ്ണവും മരണ നിരക്കും കുറവാണെങ്കിലും, രോഗമുക്തി നേടിയവർ വീണ്ടും കൊവിഡ് പോസിറ്റീവ് ആകുന്നത്  ആശങ്കാജനകമാണെന്ന് നിർമല സീതാരാമൻ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More