LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകബില്‍: പ്രതിഷേധം കനക്കുന്നു; ഡല്‍ഹിയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു

രാജ്യത്ത് കർഷക പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ന്യൂ ഡൽഹിയിൽ ഇന്ത്യ ഗേറ്റിന് സമീപം കർഷകർ ട്രാക്ടർ കത്തിച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് കാർഷിക ബില്ലിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തിയാർജിച്ചത്. 

കർഷകരെ വഴിയാധാരമാക്കുന്ന ഈ നീക്കത്തിനെ എതിർക്കുന്നതിൽ നിന്നും തരിമ്പ് പോലും പിന്നോട്ടില്ലെന്ന് കർഷകർ പറഞ്ഞു. രാജ്യമെമ്പാടുമുള്ള പ്രതിഷേധ പ്രകടനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അവർ അറിയിച്ചു. വിവാദമായ പുതിയ നിയമം നടപ്പിലാക്കുന്നത് പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കുമെന്നും ഏതറ്റംവരെയും പോയി കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക ബില്ലിനെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധം നടക്കുന്നതിനിടിയിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. ബിൽ പുനഃപരിശോധനക്കായി പാർലിമെന്റിലേക്ക് തിരിച്ചയക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് രാഷ്‌ട്രപതി ഒപ്പുവെച്ചത്. 

ഇതിനെതിരെ ഡൽഹിയിൽ ഇരുപതോളം കർഷകർ ചേർന്ന് ഇന്ന് രാവിലെ 7:30യോടെയാണ് ട്രാക്ടർ കത്തിച്ചത്. പോലീസും അഗ്നിശമന സേനയുമെത്തിയാണ് ട്രാക്ടർ സംഭവസ്ഥലത്തുനിന്നും നീക്കം ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More