LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാളെ മുതൽ 3 ദിവസത്തേക്ക് കേരളത്തിൽ കനത്ത മഴക്ക് സാധ്യത

കേരളത്തിൽ നാളെ മുതൽ കനത്ത മഴക്ക് സാധ്യത. മൂന്ന് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിന് പുറമെ മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും മഴ ലഭിക്കും. ഇടിമിന്നലോടെയുള്ള മഴയായതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കമമെന്നും മുന്നറിയിപ്പുണ്ട്. 

കേരളം തമിഴ്നാട് കർണാടക, ആന്ധ്ര തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ പശ്ചിമ ബം​ഗാൾ ഉത്തർ പ്രദേശ് എന്നീ സംസ്ഥനങ്ങളുടെ ചിലഭാ​ഗങ്ങളിലും  മഴ പെയ്യാൻ സാധ്യതയുണ്ട്.

ചൊവ്വാഴ്ച വടക്കൻ കേരളത്തിലാകും ശക്തിയായ പഴപെയ്യുക. 6 വടക്കൻ ജില്ലകളിൽ ഉടൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. ജില്ലാ ഭരണകൂടങ്ങളോട് അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തയ്യാറാൻ ആവശ്യപ്പെടും.

Contact the author

Web Desk