LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ കോടതി നാളെ വിധി പറയും

ഡല്‍ഹി: ബാബറി മസ്ജിദ് പൊളിച്ച കേസില്‍ നാളെ കോടതി വിധി പറയും. ലക്നൌ പ്രത്യേക വിചരാണ കോടതിയാണ് വിധിപറയുക.1992 ലാണ് ബിജെപി യുടെ നേതൃത്വത്തില്‍ നടന്ന കര്‍സേവയുടെ ഭാഗമായി ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അയോധ്യയില്‍ സംഘടിക്കുകയും 1992 ഡിസംബര്‍ 6ന് കര്സേവയോടനുബന്ധിച്ചു നടന്ന അക്രമത്തില്‍ പള്ളി പൊളിക്കുകയുമാണ് ഉണ്ടായത്. 

സംഭവത്തില്‍ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ.അദ്വാനി, ബിജെപി അഖിലേന്ത്യാ മുന്‍ അധ്യക്ഷനും മുന്‍ മാനവ വിഭവശേഷി മന്ത്രിയുമായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി 32 ബിജെപി നേതാക്കള്‍ പ്രതികളാണ്. പള്ളിയുടെ അവകാശം സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ നിലനില്‍ക്കെയാണ് അക്രമികള്‍ മസ്ജിദ് തകര്‍ത്തത്. എല്‍.കെ.അദ്വാനി അടക്കമുള്ള നേതാക്കള്‍ സംഭവത്തില്‍ കുറ്റക്കാരാണെന്ന് സംഭവം അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 

തര്‍ക്കസ്ഥലത്ത് ക്ഷേത്രം പണിയാനും മുസ്ലീങ്ങള്‍ക്ക് പകരം സ്ഥലം നല്‍കാനും സുപ്രീം കോടതി വിധിക്കുകയും പ്രധാനമന്ത്രി രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലാന്യാസം നടത്തുകയും ചെയ്തതിനു ശേഷമാണിപ്പോള്‍ പള്ളി പൊളിച്ച വിഷയത്തില്‍ പ്രത്യേക കോടതി വിധി പറയുന്നത്. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More