LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കമറുദ്ദീനെതിരായ കേസ് നിയമസഭാ പ്രിവിലേജ് കമ്മിറ്റി പരിശോധിക്കും

എംസി കമറുദ്ദീൻ പ്രതിയായ ഫാഷൻ ​ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിശോധിക്കും. തൃക്കരിപ്പൂർ എംഎൽഎ എം രാജ​ഗോപാലാണ് കമ്മറ്റിക്ക് മുമ്പിൽ പരാതി നൽകിയത്. നിയമസഭാ സ്പീക്കർക്ക് മുമ്പാകെയാണ് പരാതി നൽകിയത്. വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീ കരിക്കണമെന്ന് രാജ​ഗോപാൽ ആവശ്യപ്പെട്ടു. വഞ്ചനാ കേസുകളിൽ എംഎൽഎ പ്രതിയാകുന്നത് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് രാജ​ഗോപാൽ പരാതിയിൽ ചൂണ്ടിക്കാട്ടി. പരാതി സ്പീക്കർ പ്രിവിലേജ് ആൻഡ് എത്തിക്ക്സ കമ്മറ്റിക്ക് വിട്ടു. എം പ്രദീപ് കുമാറാണ് കമ്മിറ്റി അധ്യക്ഷൻ. കമറുദ്ദീനോട് കമ്മറ്റിക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെടും.

കാസർകോട് ഫാഷൻ ​ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ ആസ്തി ബാധ്യത റിപ്പോർട്ട് മുസ്ലീം ലീ​ഗ് നേതൃത്വത്തിന് കൈമാറി. കാസർകോട് ജില്ലാ ട്രഷറർ കല്ലട്രി മായിൻ ഹാജിയാണ് റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് കൈമാറിയത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് ആസ്തി ബാധ്യത റിപ്പോർട്ട് കല്ലട്ര മായിൻ ഹാജി തയ്യാറാക്കിയത്. കഴിഞ്ഞ മാസം 10 ന് പാണക്കാട് ചേർന്ന ലീ​ഗ് നേതൃയോ​ഗമാണ് കല്ലട്ര മായിൻ ഹാജിയെ ഇതിനായി ചുമതലപ്പെടുത്തിയത്.  റിപ്പോർ്ട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

നിക്ഷേപം സ്വീകരിച്ച കമറുദ്ദീൻ ചെയർമാനായ കമ്പനിയുടെ ഉടമകൾ എല്ലാവരും തന്നെ ലീ​ഗുകാരാണ്. 800 ഓളം പേരാണ് കമ്പനിയിൽ പണവും സ്വർണവും നിക്ഷേപിച്ചത്. ഏകദേശം 150 കോടി രൂപയാണ് നിക്ഷേപമായി ഫാഷൻ ​ഗോൾഡ് സ്വീകരിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More