ബാബറി മസ്ജിദ് വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ. പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അവിടെ പള്ളി ഇല്ലായിരുന്നു എന്ന് തെളിഞ്ഞുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ബാബറി കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും വെറുതെവിട്ടുകൊണ്ടാണ് സിബിഐ കോടതി വിധി പ്രഖ്യാപിച്ചത്. ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും പള്ളി പൊളിച്ചത് ആസൂത്രിതമായല്ലെന്നും കോടതി പറഞ്ഞു. കേസിലെ 26 പ്രതികൾ കോടതിയിൽ ഹാജരായിരുന്നു. മറ്റ് പ്രതികളായ എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി എന്നിവർ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പങ്കെടുത്തത്.