രാജ്യത്തെ അതി സമ്പന്നന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി വീണ്ടും ഒന്നാമത്. വെല്‍ത്ത് ഹൂറൂണ് ഇന്ത്യ റിച്ച് ലിസ്റ്റ് 2020-ലാണ് ഇക്കാര്യമുളളത്. ഇന്ത്യയിലെ ജനങ്ങളാകെ കൊവിഡ് പ്രതിസന്ധിയില്‍ മുങ്ങിയിരിക്കുമ്പോള്‍ അംബാനി സമ്പാദിച്ചത് ഓരോ മണിക്കൂറിലും 90 കോടി രൂപയാണ്. ഹൂറൂണിൻ്റെ സമ്പന്നരുടെ പട്ടിക പ്രകാരം 6,58,000 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.
തുടര്‍ച്ചയായി ഒമ്പതാമത്തെ വര്‍ഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം തുടരുന്നത്. ഈവര്‍ഷത്തെ ആസ്തിയിലുണ്ടായ വര്‍ധന 2,77,000 കോടി രൂപയാണ്. ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തുപേരിൽ ഒരാളായി അദ്ദേഹം ഇടം പിടിച്ചിരുന്നു.
1000 കോടിക്കുമുകളില്‍ ആസ്തിയുള്ളവര്‍ 828 പേരാണ് ഹൂറൂണ് പട്ടികയിലുള്ളത്. അഞ്ചുവര്‍ഷത്തിനു മുമ്പുള്ളതിനേക്കാള്‍ മൂന്നിരട്ടിയാണ് വര്‍ധന.