LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വര്‍ണ്ണവില താഴോട്ട്; പവന് 37280 രൂപ

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ 37,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4660 രൂപയുമാണ്. ദേശീയ വിപണിയിലും സ്വർണ വില കുറഞ്ഞു. എംസിഎക്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,305 രൂപ നിലവാരത്തിലാണ്.

ആതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,884.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. നിലവിലെ സ്വ‍ർണ വിലയിലെ ഇടിവ് വഴി ​കൊമെക്സിൽ 1840 മുതൽ 1850 വരെയും ആഭ്യന്തര രംഗത്ത് 49,000 രൂപയിലും സ്വർണം വാങ്ങുന്നതിനുള്ള സുവർണ്ണാവസരമാണിതെന്ന് നിരീക്ഷക‍ർ പറയുന്നു.

അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് രൂക്ഷമായതും സാമ്പത്തിക രംഗം തകര്‍ന്നതും ആഗോളതലത്തില്‍ സ്വര്‍ണ്ണത്തിന്റെ മൂല്യം കുതിച്ചുയരാന്‍ കാരണമായിരുന്നു. എന്നാല്‍, അമേരിക്കയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ് ഇപ്പോള്‍ വില കുറയാന്‍ കാരണം. 2019 ൽ സ്വ‍ർണത്തിന് ഏകദേശം 19 ശതമാനം നേട്ടമുണ്ടായപ്പോൾ 2020 ൽ ഇന്ത്യയിൽ സ്വർണ വില 40 ശതമാനമാണ് ‌ഉയർന്നത്.

Contact the author

Business Desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 2 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 2 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 2 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 2 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More