LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യോ​ഗി അദിത്യ നാഥ് രാജിവെക്കും വരെ പോരാട്ടം തുടരുമെന്ന് ചന്ദ്രശേഖർ ആസാദ്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി അദിത്യ നാഥ് രാജിവെക്കും വരെ പോരാട്ടം തുടരുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. താൻ ഹത്രാസ് സന്ദർശിക്കുമെന്നും, വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹത്രാസിൽ പെൺകുട്ടി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ജന്തർമന്ദറിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാൾ.

റാലിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ സെക്രട്ടറി ഡി രാജ, വൃന്ദാകാരാട്ട് കനയ്യ കുമാർ എന്നിവരും യോ​ഗത്തിൽ സംബന്ധിച്ചു. യുപി സർക്കാറിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും, നീതി നടപ്പാക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യാ ​ഗേറ്റിന് സമീപമാണ് നേരത്തെ റാലി തീരുമാനിചച്ത്. എന്നാൽ ഇന്ത്യാ​ഗേറ്റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് റാലി ജന്ദർ മന്തറിലേക്ക് മാറ്റുകയായിരുന്നു.

ഹത്രാസ് സംഭവത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ടാണ് ഡൽഹിയിൽ റാലി സംഘടിപ്പിക്കാൻ ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്തത്. നരേന്ദ്ര മോദിയുടെ ദളിത് പ്രേമം തെര‍ഞ്ഞെടുപ്പ് കാലത്ത് മാത്രമാണെന്ന് ആസാദ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ചന്ദ്രശേഖർ പറഞ്ഞു.

''ദളിതനെ മർദ്ദിക്കരുതിന് പകരം തന്നെ മർദ്ദിക്കാനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞിരുന്നത്. തെര‍ഞ്ഞെടുപ്പിന് മുൻപ് അദ്ദേഹം ദളിതന്റെ കാല് പിടിക്കുന്നു. പെൺകുട്ടികളെ പഠിപ്പിക്കൂ, പെൺകുട്ടികളെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യം മുഴക്കുന്നു.  ഏത് ഉത്തർ പ്രദേശിൽ നിന്നാണോ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട് പാർലമെന്റിൽ എത്തിയ് അതേ  ഉത്തർപ്രദേശിൽ ഹത്രാസിൽ പെൺകുട്ടി ആക്രമിക്കപ്പെട്ട്, എല്ലുകൾ തകർന്ന്, ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട്, മൃതദേഹം ചവറുകൂനയിൽ ദഹിക്കപ്പെടുമ്പോൾ മനുഷ്യത്വം മരവിക്കുകയാണ്. അവളുടെ കുടുംബം ബന്ധിയാക്കപ്പെട്ടിരിക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ അവരെ ഭീഷണിപ്പെടുത്തുകയാണ്. ഈ ഘട്ടത്തിൽ പ്രധാനമന്ത്രി ഒരു വാക്കുപോലും മിണ്ടുന്നില്ല. പീഡിപ്പിക്കപ്പെട്ടവളുടെ കുടുംബത്തിന്റെ ശബ്ദം പ്രധാനമന്ത്രി കേൾക്കുന്നില്ല. പ്രധാനമനന്ത്രി താങ്കൾ എത്രകാലം മിണ്ടാതിരിക്കും. താങ്കൾ മറുപടി നൽകിയേ തീരൂ.- ചന്ദ്രശേഖർ ട്വിറ്റർ വീഡിയോയിൽ പറ‍ഞ്ഞു


Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More