LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

90 സ്കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന 90 സ്കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.  54 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈൻ വഴി നിർവഹിച്ചു. 

കിഫ്‌ബിയുടെ 5 കോടി ധനസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളായ നാല് സ്കൂളുകളും 3 കോടി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമായി വളർന്ന 20 സ്കൂളുകളും നാടിന് സമർപ്പിച്ചത് പ്ലാൻ ഫണ്ടിന്റെ ഭാഗമായി നിർമ്മിച്ച 62 ഉം നബാർഡ് സഹായത്തോടെ നിർമ്മിച്ച നാലും സ്കൂൾ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യും. 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഉദ്ഘാടന പരിപാടി. നേരത്തെ 34 മികവിന്റെ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു. 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ 100 സ്കൂളുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത് . 5 കോടി രൂപ വീതം ചെലവഴിച്ച് 141 സ്കൂളുകളെ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയിൽ 67 സ്കൂളുകളും 3 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ 33 സ്കൂളുകളും പൂർത്തിയായി. ഈ 100 സ്കൂളുകളിലായി മൊത്തം 19.42 ലക്ഷം ചതുരശ്ര വിസ്തൃതിയില്‍ 1617 ക്ലാസ്/സ്മാര്‍ട്ട് റൂമുകളും, 248 ലാബുകളും, 62 ഹാളുകളും തിയേറ്ററുകളും, 82 അടുക്കള-ഡൈനിംഗ് ഹാളുകളും, 2573 ശൗചാലയങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കിഫ്ബി ഫണ്ടിനൊപ്പം ജനപ്രതിനിധികളുടെ ഫണ്ടും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടും ജനങ്ങൾ സമാഹരിച്ച ഫണ്ടും ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More