LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എസ്പിബിയുടെ വിയോ​ഗം ഉൾക്കൊള്ളാനാകുന്നില്ലെന്ന് ശോഭന

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മരണത്തിൽ ദുഖം രേഖപ്പെടുത്തി നടി ശോഭനയുടെ കുറിപ്പ്. അ​ദ്ദേഹത്തിന്റെ വിയോ​ഗം ഉൾക്കൊള്ളാനാകുന്നില്ലന്ന് ശോഭന സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.  എസ്പിബി പാടി ശോഭന അഭിനയിച്ച ദളപതി എന്ന ചിത്രത്തിലെ ​ഗാനരം​ഗം ശോഭന കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിയോ​ഗം ഉൾക്കൊള്ളാനാകുന്നില്ല, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു പാട്ട് തിരയുമ്പോൾ .. നമുക്ക് തിരികെ ലഭിക്കാത്ത ഒരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നായിരുന്നു ശോഭനുയെട കുറിപ്പ്. 

കഴിഞ്ഞ മാസം 25 നാണ് ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്  74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍വച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു.


ഓഗസ്റ്റ് അഞ്ചിനായിരുന്നു കൊവിഡ് ലക്ഷണങ്ങളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ ചെയ്തു പുറത്തുവിട്ടിരുന്നു.എന്നാല്‍  ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More